ഓം നമഃ ശിവായ
ഭാരതീയ വിശ്വാസ പ്രകാരം, പ്രപഞ്ചനാഥനായ ശിവനാണ് ജ്യോതിഷം എന്ന വിശിഷ്ട ശാസ്ത്രം ആദ്യമായി രൂപപ്പെടുത്തിയത്. മഹാത്മ്യം ഹേതുവായി 'വേദത്തിന്‍റെ കണ്ണ്' എന്നാണ് ഈ ശാസ്ത്രം അറിയപ്പെടുന്നത്. ശിവന്‍ തന്‍റെ പുത്രനും ബ്രഹ്മജ്ഞാന സ്വരൂപനുമായ സുബ്രഹ്മണ്യന് ഈ വിദ്യ പകര്‍ന്നു നല്‍കി. ശ്രീ സുബ്രഹ്മണ്യന്‍ രചിച്ച സ്കന്ദഹോരയാണ് ജ്യോതിശാസ്ത്രത്തിന്‍റെ മൂലഗ്രന്ഥം. അഥര്‍വ്വവേദത്തില്‍ പെടുന്ന മഹോപനിഷത്തെന്നും ജ്യോതിഷ്മതിയെന്നും അറിയപ്പെടുന്ന ഗ്രന്ഥവും ഇതു തന്നെ. ദക്ഷ പ്രജാപതി രചിച്ചു എന്ന് കരുതപ്പെടുന്ന ബൃഹത് പ്രജാപത്യമാണ് രണ്ടാമത്തെ ഗ്രന്ഥം. തുടര്‍ന്ന് വ്യാസന്‍, ഭൃഗു, ഗര്‍ഗ്ഗന്‍, വസിഷ്ഠന്‍, ശൌനകന്‍, വിശ്വാമിത്രന്‍, പരാശരന്‍, ശ്രീശുകന്‍, ജൈമിനി തുടങ്ങിയ മഹര്‍ഷിമാര്‍ സ്കന്ദ ഹോരയില്‍ നിന്നും ആശയങ്ങള്‍ ഉള്‍ക്കൊണ്ടും സ്വന്തം നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലും അനേകം ഹോരാസംഹിതാദി ഗ്രന്ഥങ്ങള്‍ രചിച്ചു.
ഭാരതത്തിലെ പൌരാണിക അധ്യയന രീതി അനുസരിച്ച് ഈ വിജ്ഞാന സമ്പത്ത് 'വാമൊഴി' ആയാണ് ശിഷ്യന്മാരിലേക്ക് കൈമാറിയിരുന്നത്. അതുകൊണ്ട് തന്നെ ആദ്യമായി വാന നിരീക്ഷണ ശാസ്ത്രത്തിന് അടിത്തറയിട്ട ഭാരതീയ മുനിമാരുടെ പാരമ്പര്യത്തിന് ഗ്രന്ഥങ്ങള്‍ മുഖേന വ്യക്തമായ തെളിവില്ല എന്നത് ഒരു ന്യൂനതയാണ്. ഇക്കാരണത്താല്‍ 'ബാബിലോണിയന്‍ ജ്യോതിശാസ്ത്രകാരന്മാര്‍ക്ക്' ആണ് ആദ്യമായി ജ്യോതിഷം രൂപപ്പെടുത്തിയതിന്‍റെ കീര്‍ത്തി ആധുനിക ശാസ്ത്രകാരന്മാര്‍ ചാര്‍ത്തിനല്‍കിയിരിക്കുന്നത്. ഫല ഭാഗ ജ്യോതിഷത്തിന്‍റെ കാര്യത്തില്‍ ഇത് ഒരു പരിധി വരെ ശരിയാണ്. എന്നാല്‍ കാല ഗണന, ഗ്രഹ ഗണിതം, ഗ്രഹ സഞ്ചാരം, ഗ്രഹങ്ങളുടെ ഉദയാസ്തമയങ്ങള്‍, ഗ്രഹയോഗം, ഗ്രഹണം, കാലാവസ്ഥാ പഠനം തുടങ്ങിയ കാര്യങ്ങളില്‍ ഭാരതീയര്‍ മറ്റു രാജ്യങ്ങളെക്കാള്‍ ഏറെ മുന്നില്‍ തന്നെ ആയിരുന്നു. വേദങ്ങളിലെ പല തത്വങ്ങളും ജ്യോതിഷ ഗണിതത്തെയും നിരീക്ഷണങ്ങളെയും ആധാരമാക്കിയിട്ടുണ്ട്.
വേദങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് തന്നെ പുരാതന ഭാരതത്തില്‍ (ഭാരതം :- ഉത്തരം യത് സമുദ്രസ്യ ഹിമാദ്രൈശ്ചൈവ ദക്ഷിണം വർഷം തദ് ഭാരതം നാമ ഭാരതീ യത്ര സംതതിഃ- വിഷ്ണുപുരാണം) പല ശാസ്ത്ര ശാഖകളും ഉറവെടുത്തു തുടങ്ങിയിരുന്നു. എന്നാല്‍ ഭാരതീയ ജ്യോതിശാസ്ത്രത്തെ കുറിച്ചുള്ള ഏറ്റവും പഴയ വിവരണങ്ങൾ ലഭ്യമായിരിക്കുന്നത് വേദങ്ങളിൽ നിന്നു തന്നെയാണ്. ഏറ്റവും പഴക്കമേറിയത് എന്ന് കരുതപ്പെടുന്ന ഋഗ്വേദത്തിൽ കാർത്തിക, പുണർതം തുടങ്ങിയ നക്ഷത്രങ്ങളെ കുറിച്ചുള്ള പരാമർശങ്ങളും സൂര്യ ചന്ദ്രന്മാരെ കുറിച്ചുള്ള സ്തോത്രങ്ങളും ഉണ്ട്. അഥർവ വേദത്തിൽ 27 നക്ഷത്രങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. മൈത്രായന ഉപനിഷത്തിലും ഗ്രഹങ്ങളെ കുറിച്ച് വ്യക്തമായ സൂചനയുണ്ട്.
ലഗധമുനി രചിച്ച 'വേദാംഗ ജ്യോതിഷ'മാണ് ആദ്യമായി ഭാരതത്തില്‍ എഴുതപ്പെട്ട (ലഭ്യമായതില്‍ ഏറ്റവും പ്രാചീനമായ) ജ്യോതിഷ ഗ്രന്ഥം. ഈ ഗ്രന്ഥത്തിന്‍റെ രചനാകാലത്ത് ദക്ഷിണായനാന്തബിന്ദു അവിട്ടത്തിന്‍റെ ആരംഭത്തിലും ഉത്തരായനാന്ത ബിന്ദു ആയില്യത്തിന്‍റെ മദ്ധ്യത്തിലും ആയിരുന്നെന്ന് ഈ കൃതിയിൽ പറയുന്നുണ്ട്. അതനുസരിച്ച് ലഗധൻ ജീവിച്ചിരുന്നത് ബി.സി.1150നും 1370നും ഇടക്കായിരിക്കും എന്നു കരുതപ്പെടുന്നു. സുഭാഷ് കാക്കിനെപ്പോലുള്ള പണ്ഡിതര്‍ ബി.സി.2000 വരെ ഇതിനു പഴക്കം കണക്കാക്കുന്നു. സൂര്യന്‍, ചന്ദ്രന്‍ എന്നിവയുടെ സഞ്ചാരങ്ങളെപ്പറ്റിയും 27 നക്ഷത്രങ്ങളെ കുറിച്ചും ലഗധൻ തന്‍റെ കൃതിയിൽ പറയുന്നുണ്ടെങ്കിലും നക്ഷത്രരാശികളെ കുറിച്ച് ഒന്നുംതന്നെ പറയുന്നില്ല.
ജൈനമതക്കാരും ജ്യോതിശാസ്ത്രത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. മതപരമായ ചടങ്ങുകൾക്ക് ഉചിതമായ സ്ഥലവും കാലവും നിർണ്ണയിക്കുന്നതിനു വേണ്ടി ജ്യോതിശാസ്ത്രം അവര്‍ ഉപയോഗിച്ചു. സൂര്യപ്രജ്ഞപ്തി എന്ന പേരുള്ള, പ്രാകൃതഭാഷയിലെഴുതിയ ഒരു കൃതി ജൈന മതക്കാരുടെ ആചാരങ്ങളെ സംബന്ധിച്ചുള്ള ജ്യോതിഷ ഗ്രന്ഥമാണ്.
ലഗധമഹര്‍ഷിക്ക് ശേഷം ആര്യഭടന്‍റെ കാലം വരെ ഭാരതീയ ജ്യോതിഷത്തില്‍ ഉണ്ടായ വികാസത്തെപ്പറ്റി കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ആര്യഭടീയം, ആര്യഭടസിദ്ധാന്തം എന്നീ കൃതികളുടെ കർത്താവായ ആര്യഭടൻ (ഏ.ഡി.476-550) ഭൂമി സ്വയം ഭ്രമണം ചെയ്യുന്നുവെന്നും അതിനു ഗോളാകൃതി ആണെന്നും ചന്ദ്രന് പ്രകാശം ലഭിക്കുന്നത് സൂര്യനില്‍ നിന്ന് ആണെന്നും അഭിപ്രായപ്പെട്ടു.
മഹര്‍ഷിമാര്‍ രചിച്ച ഗ്രന്ഥങ്ങള്‍ അടിസ്ഥാനപ്പെടുത്തി അവയെ വ്യാഖ്യാനം ചെയ്ത് ശ്രുതകീര്‍ത്തി, സത്യന്‍, ചാണക്യന്‍, സിദ്ധസേനന്‍, മണിന്ധന്‍, ജീവശര്‍മ്മാവ് തുടങ്ങിയ ആചാര്യന്മാര്‍ പുതിയ ഗ്രന്ഥങ്ങള്‍ രചിച്ചു. ഇവയില്‍ പലതിലും ഒരേ വിഭാഗം കാര്യങ്ങളെപ്പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. എഡി 499- 587 കാലഘട്ടത്തില്‍ ഉജ്ജയിനിയില്‍ ജീവിച്ചിരുന്ന വരാഹമിഹിരാചാര്യന്‍ ഈ ഗ്രന്ഥങ്ങളെ വീണ്ടും ലളിതവല്‍ക്കരിച്ച് 383 ശ്ലോകങ്ങളുള്ള വരാഹഹോര (ബൃഹജ്ജാതകം) നിര്‍മ്മിച്ചു. ഭട്ടോല്‍പ്പലാചാര്യര്‍, ത്രിവിക്രമപണ്ഡിതാചാര്യര്‍ തുടങ്ങിയ ആചാര്യന്മാര്‍ വരാഹഹോരക്ക് സംസ്കൃതത്തില്‍ വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. വരാഹമിരന്‍റെ പുത്രൻ പൃഥുയശ്ശസും ജ്യോതിഷിയായിരുന്നു. ഷഡ്പഞ്ചാശിക, ഹോരാസാരം തുടങ്ങിയ കൃതികള്‍ അദ്ദേഹത്തിന്‍റെതാണ്.
എ.ഡി. 3-ആം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട യവനഹോര (മീനരാജഹോര), പ്രശ്നവിഷയത്തിലും ജാതകവിഷയത്തിലും വളരെ പ്രാധാന്യമുള്ള കൃഷ്ണീയം, ദൈവജ്ഞവല്ലഭ, ഗര്‍ഗ്ഗഹോര (ബൃഹത് ജ്യോതിസാരം) , ബൃഹത് പരാശരഹോര, വരാഹസംഹിത, സാരാവലി, പ്രശ്നാനുഷ്ഠാനപദ്ധതി, പ്രശ്നസംഗ്രഹം, പ്രശ്നരത്നം, സന്താനദീപിക, ഫലദീപിക, ജാതകപാരിജാതം, ബൃഹജ്ജാതകപദ്ധതി, മുഹൂര്‍ത്ത ഗണിത ഗ്രന്ഥങ്ങളായ പൂര്‍വ കാലാമൃതം, ഉത്തര കാലാമൃതം, മുഹൂര്‍ത്തപദവി, ഫല ഭാഗ ജ്യോതിഷത്തിന്‍റെ ഭാഗമായ ജാതകചന്ദ്രിക തുടങ്ങിയവ ജ്യോതിഷത്തിന്‍റെ അടിസ്ഥാന ഗ്രന്ഥങ്ങളാണ്. സംസ്കൃതഭാഷയിലാണ് ഇവയെല്ലാം രചിക്കപ്പെട്ടത്.
കേരളത്തില്‍ ഏറ്റവുമധികം പ്രചാരമുള്ള ജ്യോതിഷ ഗ്രന്ഥമാണ് പ്രശ്നമാര്‍ഗ്ഗം. ഇന്നത്തെ കണ്ണൂര്‍ ജില്ലയില്‍ ഇടക്കാട് എന്ന സ്ഥലത്ത് ജീവിച്ചിരുന്ന ഇടക്കാട് നമ്പൂതിരിയാണ് ഗ്രന്ഥകര്‍ത്താവെന്ന് കരുതപ്പെടുന്നു. കൊല്ലവര്‍ഷം 825-മാണ്ടിനടുത്ത് ആണ് ഈ ഗ്രന്ഥം എഴുതപ്പെട്ടത് എന്ന് കരുതുന്നു. പ്രശ്നമാര്‍ഗ്ഗത്തിന് ദുര്‍ഗ്ഗമാര്‍ത്ഥപ്രകാശിനി എന്നൊരു വ്യാഖ്യാനം അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. കൂടാതെ കൈക്കുളങ്ങര രാമവാര്യര്‍, പുന്നശ്ശേരി നീലകണ്‌ഠ ശര്‍മ്മ തുടങ്ങിയവര്‍ വിശദമായ വ്യാഖ്യാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ജ്യോതിഷ പണ്ഡിതനായ ശ്രീ. ബി.വി. രാമന്‍ ഇംഗ്ലീഷില്‍ വളരെയേറെ ഗ്രന്ഥങ്ങളും ലേഖനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. കേരളത്തില്‍ ഏറെ പ്രചാരം സിദ്ധിച്ച മറ്റൊരു ഗ്രന്ഥം കൂക്കണിയാള്‍ എന്ന ജ്യോതിഷ പണ്ഡിതന്‍ രചിച്ച പ്രശ്നരീതി ആണ്. ദേവകേരളം(ചന്ദ്ര കലാ നാഡി), ശുക്രകേരളം(ഭൃഗുകേരളം), താജക നീലകണ്ടീയം, പ്രശ്നാനുഷ്ടാന പദ്ധതി തുടങ്ങിയവയും കേരളത്തില്‍ പഠന വിധേയമായ ഗ്രന്ഥങ്ങള്‍ ആയിരുന്നു. കൂടാതെ, സംസ്കൃത ഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങള്‍ ഉള്‍പ്പെടുത്തി ലളിതമായ ബാല പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള അനേകം മലയാള ജ്യോതിഷ ഗ്രന്ഥങ്ങള്‍ ഇന്ന് പ്രചാരത്തിലുണ്ട്.
കേരളീയ ജ്യോതിഷസമ്പ്രദായത്തിന്‍റെ അടിസ്ഥാനം വരാഹഹോരയാണ്. എഡി 1237 ല്‍ തലക്കുളത്ത് ഗോവിന്ദ ഭട്ടതിരി ഇതിനു ദശാധ്യായി എന്ന വ്യാഖ്യാനം സംസ്കൃതത്തില്‍ രചിച്ചു. ഹോരയുടെ ആദ്യ പത്ത് അദ്ധ്യായങ്ങള്‍ അടങ്ങിയതാണ് ഈ വ്യാഖ്യാനം. പിന്നീട് കൈക്കുളങ്ങര രാമവാര്യരേപ്പോലെ നിരവധിയാളുകള്‍ മലയാളത്തില്‍ വരാഹഹോരക്ക് ഭാഷാവ്യാഖ്യാനം ഉണ്ടാക്കിയിട്ടുണ്ട്. മേല്പറഞ്ഞ സംസ്കൃത ഗ്രന്ഥങ്ങളുടെയും മലയാള വ്യാഖ്യാനം ഇന്ന് ലഭ്യമാണ്.
വടശ്ശേരി പരമേശ്വരന്‍ എന്ന ആചാര്യന്‍ അര നൂറ്റാണ്ടു കാലത്തെ സ്വന്തം ഗ്രഹ നിരീക്ഷണങ്ങളില്‍ നിന്നും രചിച്ച മഹത് ഗ്രന്ഥമാണ് ദൃഗ്ഗണിതം. ഇത് തികഞ്ഞ ഒരു ഗണിത ഗ്രന്ഥമാണ്. ആര്യഭടീയം, പരഹിത ഗണിതം തുടങ്ങിയ മുന്‍കാല ഗണിത ഗ്രന്ഥങ്ങളിലെ പിഴവുകള്‍ തിരുത്തിയാണ് ഈ ഗണിത പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. ഇരിഞ്ഞാടപ്പള്ളി മാധവന്‍ (സംഗമഗ്രാമ മാധവന്‍) എഴുതിയ വേണ്വാരോഹം മറ്റൊരു പ്രസിദ്ധ ഗണിത കൃതിയാണ്.
ഓം

No comments:
Post a Comment